ദൈവത്തിന്‍റെ അനന്തമായ അനുഗ്രഹങ്ങൾ ലഭിയ്ക്കുന്ന ദിവസമാണ് ഈസ്റ്റർ. സ്നേഹവും വസന്തത്തിന്റെ പുതുമയും നൽകുന്ന ഈ പുണ്യ ദിനത്തില്‍ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റർ ആശംസകൾ!

ഈസ്റ്റർ ആശംസകൾ | easter wishes , images quotes in malayalam

കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന പാഠങ്ങൾ.

അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും. ദുഃഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആയി ആഘോഷിക്കപ്പെടുന്നത്.

ഈസ്റ്റർ ആശംസകൾ | easter wishes , images quotes in malayalam


ഈസ്റ്റർ സന്തോഷകരമായ ഒന്നായിരിക്കട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനു യോഗ്യനാകാൻ നമുക്ക് സ്വയം തയ്യാറാകാം. സന്തോഷകരമായ് ഈസ്റ്റർ ആശംസകൾ.

Previous Post Next Post