കുസൃതി ചോദ്യം 1


ആവശ്യമില്ലാത്തപ്പോൾ എടുത്തു വയ്ക്കുന്നതും ,

ആവശ്യമുള്ളപ്പോൾ വലിച്ചെറിയുന്നതും എന്താണ് ?


ഉത്തരം:

വല: (മീൻ പിടിക്കുവാൻ വേണ്ടി വലിച്ചെറിയും)


കുസൃതി ചോദ്യം 2

ഒരു യുവതിക്ക് വാഹനം ഇടിച്ചു പരുക്കേറ്റു അവിടെ എത്തിയ പോലീസ് അവരോട് ചോദിച്ചു 

എന്താണ് പേര് ?

ഇതു കേസ് ആക്കണോ അതോ ഒത്തു തീർപ്പാക്കാനോ ?

രണ്ടിനും കൂടെ അവർ പറഞ്ഞത് ഒറ്റ ഉത്തരം എന്താണത് ?


ഉത്തരം:

Kസുമതി

കുസൃതി ചോദ്യം 3

വേഗത്തിൽ ഒന്നാമൻ

പേരിൽ രണ്ടാമൻ

സ്ഥാനത്തിൽ മൂന്നാമൻ

ആരാണെന്ന് പറയാമോ?


ഉത്തരം:

സെക്കന്റ്‌ സൂചി

കുസൃതി ചോദ്യം 4

എല്ലാവരും ഇത് കിട്ടുന്നത് വരെ തിരയും, പക്ഷെ കിട്ടിയാലുടനെ വലിച്ചെറിയും എന്താണിത്?

ഉത്തരം:

അരിയിലെ കല്ല്

കുസൃതി ചോദ്യം 5

മൂന്ന് അക്ഷരമുള്ള മലയാളം വാക്ക്

ഇതിന്റെ ആദ്യക്ഷരം ഒരു ഇംഗ്ലീഷ് വാക്ക്

രണ്ടാമത്തെ അക്ഷരം നമ്മുടെ ശരീരത്തിലെ ഒരു ഭാഗം

മൂന്നാമത്തെ അക്ഷരം ഒരു ഹിന്ദി വാക്ക്

ആളുകൾ ഇത് കഴിക്കും പക്ഷെ ഭക്ഷണം അല്ല


ഉത്തരം: 

വിവാഹം

കുസൃതി ചോദ്യം 6

ഒരു മുറിതേങ്ങാ വീടിന്റെ നടുമുറിയിൽ വെച്ച് നാലായി മുറിച്ചാൽ മൊത്തം മുറി എത്ര?

ഉത്തരം : 

ഒരു മുറി

കുസൃതി ചോദ്യം 7

വെളുക്കുമ്പോൾ കറക്കുന്നതും

കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതാണെന്ന് പറയാമോ?

ഉത്തരം : 

പാൽ

കുസൃതി ചോദ്യം 8

ഞാൻ ഒരു മലയാള വാക്കാണ് ഞാൻ ഒരു ഭക്ഷണ സാദനം ആണ്

എന്നിൽ പശു ഉണ്ട് പശു പോയാൽ ഒപ്പിന് വേണ്ടി ഉപയോഗിക്കാം

എങ്കിൽ ഞാൻ ആര്?


ഉത്തരം : 

ഗോതമ്പ്

കുസൃതി ചോദ്യം 9

തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട്


ഉത്തരം : 

തണ്ണിമത്തൻ

കുസൃതി ചോദ്യം 10

കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ്?


ഉത്തരം :

 സപ്പോട്ട

കുസൃതി ചോദ്യം 11

കറുത്ത കറുത്ത പാറക്ക് നാല് തൂണ്‌


ഉത്തരം : 

ആന

കുസൃതി ചോദ്യം 12

സൂര്യൻ കാണാത്ത സാധനം


ഉത്തരം : 

ഇരുട്ട്

കുസൃതി ചോദ്യം 13

വട്ടത്തില്‍ ഓടും വേഗത്തില്‍ ഓടും നേരെ ഓടില്ല.


ഉത്തരം :

ക്ലോക്ക്

കുസൃതി ചോദ്യം 14

എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്ത് പോകും


ഉത്തരം :

 തീ

കുസൃതി ചോദ്യം 15

കുസൃതി ചോദ്യങ്ങളും ഉത്തരവും | Kusruthi Chodyangal in Malayalam with Answers - Part 2

ഉത്തരം : 

നാക്ക്

കുസൃതി ചോദ്യം 16

നിറയെ ദ്വാരമുണ്ട്. എങ്കിലും നിറയെ വെള്ളം നിൽക്കും??


ഉത്തരം : 

സ്പോഞ്ച്

കുസൃതി ചോദ്യം 17

ഉപയോഗിക്കുന്നതിന് മുന്നേ പൊട്ടി പോകുന്ന സാദനം എന്താണ് ? 


ഉത്തരം :

 മുട്ട 


കുസൃതി ചോദ്യങ്ങളും ഉത്തരവും | Kusruthi Chodyangal in Malayalam with Answers - Part 1

Previous Post Next Post