മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി. പ്രകൃതിസംരക്ഷണ പ്രക്ഷോഭങ്ങളുടെ മുൻ നിരയില്‍. എക്കാലത്തെയും മികച്ച സാഹിത്യപ്രവര്‍ത്തകരില്‍ ഒരാളാണ് സുഗതകുമാരി. പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വനിത കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു. 

എഴുത്തിനൊപ്പം സാമൂഹിക ഇടപെടലുകളിൽ സജീവമായിരുന്ന സുഗതകുമാരി സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ, തിരുവനന്തപുരം ജവഹര്‍ ബാലഭവൻ മേധാവിയായും സേവനമനുഷ്ഠിച്ചു. മനുഷ്യരെ പോലെ പ്രകൃതിയേയും കരുതലോടെ കാണണമെന്ന വാദം ഉയർത്തിപ്പിടിച്ച അവർ പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി പദവി വഹിച്ച സുഗതകുമാരി സൈലന്റ് വാലി പ്രക്ഷോഭവും ആഞ്ഞടിച്ചപ്പോൾ 'സേവ് സൈലന്റ് വാലി' പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ചു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേയും അതിന് കൂട്ടു നില്‍ക്കുന്ന അധികാര വര്‍ഗ്ഗത്തിനെതിരേയും എപ്പോഴും സുഗതകുമാരി സ്വീകരിച്ച് നിലപാടുകള്‍ എപ്പോഴും ശക്തമായത് തന്നെയായിരുന്നു.  അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി 'അത്താണി' , മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു. 

സുഗതകുമാരി | Sugathakumari quotes poems


" ഒന്നും വേണ്ടതായിക്കഴിയുമ്പോഴാണല്ലോ നമുക്ക് പണ്ടൊരിക്കൽ  മോഹിച്ചതൊക്കെ കിട്ടുക , കിട്ടുമെന്നാവുമ്പോൾ  അതിന്റെ വില കെടുന്നു അല്ലെങ്കിൽ കാലം  കെടുത്താത്ത തീ ഏതുണ്ട്  " 

സുഗതകുമാരി | Sugathakumari quotes poems


" എന്തും ഏതു വിലപ്പെട്ടതായി തോന്നുക രണ്ട്‌ ഘട്ടങ്ങളിലായാണ്  ഒന്നുകിൽ അത് ലഭിക്കുന്നതിന് മുൻപ്... അല്ലെങ്കിൽ അത് നഷ്ടപ്പെടുമ്പോൾ " Previous Post Next Post