Malayalam Proverbs

പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പഴക്കം സിദ്ധിച്ചിട്ടുള്ള ചൊല്ലുകൾ എന്നാ അർത്ഥം വരുന്നതാണ് പഴഞ്ചൊല്ലുകൾ. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍. മലയാള ഭാഷയ്ക്കും വ്യാവഹാരിക ജീവിതത്തിനും ഒരേപോലെ അര്‍ത്ഥം നല്‍കുന്നവയാണ് പഴഞ്ചൊല്ലുകള്‍.  ഘടനാപരമായി മിക്ക പഴഞ്ചൊല്ലുകൾക്കും രണ്ടോ അതിൽ കൂടുതലോ ഭാഗങ്ങൾ‍ ഉണ്ടാകും. ക്രമാനുസൃതമായ ശബ്ദവും താളവും ഉള്ളവയായിരിക്കും ആ പദങ്ങൾ.

ചില പഴഞ്ചൊല്ലുകൾ


 • ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത്
 • അടിതെറ്റിയാൽ ആനയും വീഴും
 • മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
 • അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
 • അണ്ണാൻ കുഞ്ഞിനും തന്നാലായത്
 • അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
 • ആന കൊടുത്താലും ആശ കൊടുക്കരുത്
 • ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
 • ആന വായിൽ അമ്പഴങ്ങ
 • കാക്ക കുളിച്ചാൽ കൊക്കാകുമോ
 • കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
 • ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
 • താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
 • നിത്യഭ്യാസി ആനയെ എടുക്കും
 • പണത്തിനു മീതെ പരുന്തും പറക്കില്ല
 • ആടറിയുന്നുവോ അങ്ങാടി വാണിഭം
 • ആട് കിടന്നിടത്ത് പൂട പോലുമില്ല
 • പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
 • മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു
 • വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
 • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
 • അടി തെറ്റിയാല്‍ ആനയും വീഴും 
 • അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രു നല്ലത്
 • അക്കരെ നിന്നാല്‍ ഇക്കരെ പച്ച 
 • അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും 
 • അനുഭവം ആണ് മഹാഗുരു 
 • ആരാന്‍റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്
 • അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ
 • ചക്കിക്കൊത്ത ചങ്കരന്‍ 
 • ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു 
 • ചൊട്ടയിലെ ശീലം ചുടല വരെ 
 • ചുവരറിയാതെ ചിത്രം വരയ്ക്കാന്‍ പറ്റില്ല 
 • രണ്ടു വള്ളത്തില്‍ ചവിട്ടി നില്‍ക്കരുത് 
 • ഗതികെട്ടാല്‍ പുലി പുല്ലും തിന്നും 
 • ഐക്യമത്യം മഹാബലം 
 • ഇരുന്നിട്ടുവേണം കാല്‍ നീട്ടാന്‍ 
 • കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ് 
 • കണ്ടറിയാത്തവന്‍ കൊണ്ടറിയും 
 • കണ്ണുണ്ടായാല്‍ പോരാ കാണണം 
 • കത്തുന്ന പുരയില്‍നിന്നു കഴുക്കോല്‍ ഊരുക
 • കൊക്കില്‍ ഒതുങ്ങുന്നതേ കൊത്താവൂ 
 • കൊല്ലം കണ്ടവന് ഇല്ലം വേണ്ട 
 • കൊന്ന പാപം തിന്നാല്‍ തീരും 
 • കുന്തം പോയാല്‍ കുടത്തിലും തപ്പണം
 • കുരങ്ങിന്‍റെ കയ്യില്‍ പൂമാല 
 • കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ 
 • മിണ്ടാപ്പൂച്ച കലം ഉടയ്ക്കും 
 • നെല്ലും പതിരും തിരിച്ചറിയണം 
 • നിത്യാഭ്യാസി ആനയെ എടുക്കും 
 • ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
 • ഒത്തു പിടിച്ചാല്‍ മലയും പോരും 
 • ഒട്ടകത്തിനു സ്ഥലം കൊടുത്തപോലെ
 • പാടത്തു ജോലി വരമ്പത്തു കൂലി 
 • പണത്തിനു മീതെ പരുന്തും പറക്കും 
 • പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയപോലെ 
 • പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല 
 • പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും 
 • സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക
 • തേടിയ വള്ളി കാലില്‍ ചുറ്റി 
 • തീ ഇല്ലാതെ പുക ഉണ്ടാകില്ല 
 • തോളിലിരുന്നു ചെവി തിന്നുക 
 • വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് 
 • വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത് 
 • വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
 • വിനാശകാലേ വിപരീതബുദ്ധി 
 • ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും.
 • സുകൃതം ചെയ്‌താൽ സ്വർഗം കിട്ടും
 • സൂചികുത്താൻ ഇടംകൊടുത്താൽ തൂമ്പ കടത്തും.
 • സ്വന്തം കാര്യം സിന്ദാബാദ്.
 • ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
 • കണ്ടം വിറ്റു കാളയെ വാങ്ങുമോ
 • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
 • പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
 • കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
 • അരി എത്ര? പയര്‍ അഞ്ഞാഴി!
 • അനുഭവമാണ് മഹാഗുരു!
 • ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം!
 • ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?
 • എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
 • ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍, വരുന്നതെല്ലാം അവനെന്നു തോന്നും!
 • കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക 
 • കാണം വിറ്റും ഓണം ഉണ്ണണം
 • കൊന്നാല്‍ പാപം തിന്നാല്‍ തീരും‍
 • തല മറന്ന് എണ്ണ തേയ്ക്കരുത് 
 • പെണ്ണും കെട്ടി കണ്ണും പൊട്ടി
 • വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
 • അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
 • പെൺചിത്തിര പൊൻചിത്തിര
മലയാളം കടങ്കഥകൾ  - Click here.
കുസൃതി ചോദ്യങ്ങളും ഉത്തരവും  - Click here

Post a Comment

Previous Post Next Post