രാമ രാമ രാമ രാമ രാമ രാമ പാഹിമാം

രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

    രാഘവാ മനോഹര മുകുന്ദ രാമ പഹിമാം

    രാവണാന്തകാ മുകുന്ദ രാമ രാമ പഹിമാം  ( രാമ രാമ)

ഭക്തിമുക്തിദായകാ പുരന്ദരാതി സേവിതാ

 ഭാഗ്യവാരിധേ ജയ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

    ദീനതകൾ നീക്കിനീയനുഗ്രഹിക്ക സാദരം

    മാനവശിഖാമണേ മുകുന്ദ രാമ പാഹിമാം  ( രാമ രാമ)

നിൻ ചരിതം ഓതുവാൻ നിനവിലോർമ്മ തോന്നണം

പഞ്ചസായകോപമാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

    ശങ്കരാസദാശിവ നമശ്ശിവായമംഗലാ 

    ചന്ദ്രശേഖരാ ഭഗവൽ ഭക്തികൊണ്ടു ഞാനിതാ ( രാമ രാമ)

രാമമന്ത്രമോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ 

രാമരാഘവാ മുകുന്ദ രാമ രാമ പാഹിമാം ( രാമ രാമ)

    ഭക്തവത്സലാമുകുന്ദ പത്മനാഭ പാഹിമാം 

    പന്നഗാരിവാഹനാ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

കാൽത്തളിരടിയിണ കനിഞ്ഞുകൂടുമെന്നുടെന്നമംഗലം 

കാലദോഷമാകവേ കളഞ്ഞു രക്ഷചെയ്ക്കുമായ് ( രാമ രാമ)

    പാരിടേ ദരിദ്രദുഃഖമേകിടാതെനിക്കു നീ 

    ഭൂരിമോദമേകണം മുകുന്ദരാമ പാഹിമാം ( രാമ രാമ)

 ശ്രീകരം ഭവിക്കണം എനിക്കു ശ്രീപതേ വിഭോ

 ശ്രീനിധേ ദയാനിധേ മുകുന്ദരാമ പാഹിമാം ( രാമ രാമ)

    വിഘ്നമൊക്കെയുമകറ്റി വിശ്വകീർത്തി പൂർത്തിയായി       

    വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം ( രാമ രാമ)

വിത്തവാനുമാകണം വിശേഷബുദ്ധി തോന്നണം 

വിശ്വനായകാവിഭോ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

    രോഗപീഡ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ 

    ദേഹരക്ഷ ചെയ്യണം മുകുന്ദരാമ പാഹിമാം ( രാമ രാമ)

പുത്രമിത്രദാരദുഃഖമെത്രയും ഒഴിച്ചു നീ 

മിത്രവംശസംഭവാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

     ജന്മമുക്തിവന്നിടാനു മിന്നെനിക്കൊരു വരം

     ജാതമായ് വരേണമേ മുകുന്ദരാമ പാഹിമാം ( രാമ രാമ)

ജാനകി മനോഹര മനോഭിരാമ പാഹിമാം 

ദീനരക്ഷകാവിഭോ മുകുന്ദരാമ പാഹിമാം ( രാമ രാമ)

    ശിക്ഷയോടു മത്സ്യമായവതരിച്ച മാധവാ 

    വക്ഷസാങ്കിതം ഭവിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ശ്രീരാമ സന്ധ്യാനാമം | sandhyanamam rama rama pahimam full lyrics

ധർമ്മമോടു മന്ദരം ഉയർത്തുവാനായങ്ങുടൻ 

കൂർമ്മമായവതരിച്ച രാമ രാമ പഹിമാം ( രാമ രാമ)

    പാരിടം പിളർന്നു ചെന്നു തേറ്റമേലിബ്ഭൂമിയെ 

    പന്നിയായി വീണുകൊണ്ട് രാമരാമ പാഹിമാം ( രാമ രാമ)

നാരസിംഹരൂപമായവതരിച്ചു നീ പുരാ 

നീതിയായ് ഹിരണ്യനെ ഹനിച്ച രാമ പാഹിമാം ( രാമ രാമ)

    ജഗ്രതയങ്ങൾ മൂന്നടിയായങ്ങളന്നു വാങ്ങുവാൻ 

    ജാതനായ വാമനാ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

ഭംഗിയോടു ഭൂമിതന്നെ ബ്രാഹ്മണർക്കു നൽകുവാൻ 

ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പഹിമാം  ( രാമ രാമ)

    ഭൂമിഭാരമാശുതീർത്തു രക്ഷചെയ്തിന്നഹോ 

    ബ്രഹ്മദേവനാൽ വരിച്ച രാമ രാമ പാഹിമാം  ( രാമ രാമ)

ആകയാലയോദ്ധ്യമനാം ദശരഥനുടെ 

ആത്മപുത്രനായ് ജനിച്ച രാമരാമ പാഹിമാം   ( രാമ രാമ)

    സോദരന്മാർ മൂവരോടുമാദരേണ മന്ദിരേ

    സാദരം വളർന്നൊരെൻ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

യാഗരക്ഷ ചെയ്തിന്നു യോഗിയാം മുനീന്ദ്രനോ 

ടാഗമിച്ച രാഘവാ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

    വില്ലുമമ്പുമായ് പിറകെ ലക്ഷണനുമായുടൻ

    ഉല്ലസിച്ചു നിർഗ്ഗമിച്ച രാമ രാമ പാഹിമാം  ( രാമ രാമ)

 മന്ത്രവുംഗഹിച്ചുതത ക്ഷതൃഡാദിയുമൊഴിച്ചു 

മോദമായ വനം പുകിന്ത രാമ രാമ പാഹിമാം ( രാമ രാമ)

    മാർഗ്ഗ മദ്ധ്യ വന്നടുത്ത രാക്ഷസിയെ നിഗ്രഹിച്ചു

    മാർഗ്ഗ വിഭ്രമം കെടുത്ത രാമരാമ പഹിമാം   ( രാമ രാമ)

ദുഷ്ടരാം നിശാചരവധം കഴിച്ചു യാഗവും 

പുഷ്ടമായ് മുടിച്ചു നീ മുകുന്ദരാമ പാഹിമാം ( രാമ രാമ)

     ആശ്രമേ മുനിയുമായിരുന്നു മൂന്നുവാസരം 

    ആശ്വസിച്ച രാഘവാ മുകുന്ദരാമ പാഹിമാം ( രാമ രാമ)

അന്യനാളുഷസ്സി പിന്നെ വിശ്വമിത്രനോടുമായ് 

അന്നവിടന്ന് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

    ഗൗതമന്റെ ശാപമേറ്റു കല്ലതായ്കിടന്നൊരു 

    കനേർമിഴിക്കു മോക്ഷമീ രാമ പാഹിമാം  ( രാമ രാമ)

വിദേഹരാജ്യമുൾപ്പുകിന്തു വിശ്വനായകനുടെ 

വിൽ മുറിച്ചു സീതയെ വരിച്ച രാമ പാഹിമാം ( രാമ രാമ)

     പോന്നിടും ദശാന്തരേ എതിർത്തുവന്ന ഭാർഗ്ഗവൻ 

    തന്നെയും ജയിച്ചു നീ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

വന്നയോദ്ധ്യപുക്കു തന്റെ മന്ദിരേചിരം വസിച്ച 

മന്നവാ മനോഹരാ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

    

ശ്രീരാമ സന്ധ്യാനാമം | sandhyanamam rama rama pahimam full lyrics

 നാടുവാഴിയാക്കുവാനൊരുങ്ങി താതനപ്പൊഴേ 

കാടുവാഴിയാക്കിയമ്മ രാമ രാമ പാഹിമാം  ( രാമ രാമ)

    അരസകം നിനച്ചിടാതെ ഭരതനങ്ങു രാജ്യവും 

    അഭിഷേകത്തിനാജ്ഞ ചെയ്ത രാമ രാമ പാഹിമാം  ( രാമ രാമ)

താതകൽപന വഹിച്ചു തമ്പിയോടുമായ് വനേ

സീതയോടുമായ് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

     അച്ഛനോടുമമ്മയോടുമാശീർവ്വാദവും വഹിച്ചു 

    തുച്ഛമായ വല്ലം ധരിച്ച രാമ പാഹിമാം ( രാമ രാമ)

മന്ത്രിയാം സുമന്ത്രരോടുമായ് രഥം കരേറി നീ 

യന്ത്രവേഗമായ് ഗമിച്ച രാമ രാമ പാഹിമാം ( രാമ രാമ)

    വന്നൊരു ഗുഹനൊടന്നു നന്ദിപൂർവ്വമായുടൻ 

    സന്നമായ് നദി കടന്ന രാമ രാമ പാഹിമാം ( രാമ രാമ)

പൂർത്തിയായ് ഭരദ്വാജന്റെ ആശ്രമമകം പുകിന്തു -

 പ്രീതിയോടനുഗ്രഹിച്ച രാമരാമ പാഹിമാം ( രാമ രാമ)

    മാമുനീന്ദ്രനായിടുന്ന വാല്മീകിയേയും

     മുദാ ക്ഷേമമോടനുഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

ചിത്രകൂടമാക്രമിച്ചു പർണ്ണശാലയും ചമച്ചു 

ശുദ്ധപതിയോടുമങ്ങിരുന്ന രാമ പാഹിമാം ( രാമ രാമ)

     ഭരതഭാഷിതം ശ്രവിച്ചു പൈതൃകർമ്മതർപ്പണങ്ങൾ 

    ഭക്തിയായ് കഴിച്ചവിടെ രാമ രാമ പാഹിമാം  ( രാമ രാമ)

പാദുകം ഭരതനങ്ങു പൂജ ചെയ്തു കൊള്ളുവാൻ

പ്രീതിയായ് കൊടുത്തയച്ച രാമ രാമ പാഹിമാം

    അതിതാപാശമേ ഗമിച്ചു നിങ്ങൾ മൂവരും രാതിയും                 കഴിഞ്ഞവിടെയന്യനാളുഷസ്സതിൽ     ( രാമ രാമ)

 യാത്രയായ നേരമത്ര പദ്ധതിക്കെതിർത്തൊരു 

വീരനാം വിരാധനെ വധിച്ച രാമ പാഹിമാം   ( രാമ രാമ)

     തിരിച്ചു നീ സരസമായ് ശരഭംഗാശ്രമവുമാ 

    സുതീഷ്ണവാടവും കടന്ന രാമ രാമ പാഹിമാം  ( രാമ രാമ)

അത്ഭുതാംഗനായിടു മഗസ്ത്യനേയുമഞ്ജസാ

ആധിതീർത്തനുഗ്രഹിച്ച രാമ രാമ പാഹിമാം   ( രാമ രാമ)

    പഞ്ചസായകോപമാ ഗമിച്ചു പിന്നെ നീ 

    മുദാ പഞ്ചവടി തന്നിലങ്ങിരുന്ന രാമ പാഹിമാം  ( രാമ രാമ)

ശൂർപ്പണഖ തന്നുടെയകർണ്ണനാസികാകുജം

ശൂന്യലക്ഷ്മണാഗ്രജ മുകുന്ദ രാമ പാഹിമാം  ( രാമ രാമ)

    വന്നൊരു ഖരാദിയെ വധിച്ചു മുക്തിയേകിയ 

    വാരിജവിലോചനാ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

വഹ്നിമണ്ഡലത്തിലന്നു സീതയോ മറഞ്ഞു പിന്നെ 

മായയായ സീതതൻ മനോഭിരാമ പാഹിമാം ( രാമ രാമ)

ശ്രീരാമ സന്ധ്യാനാമം | sandhyanamam rama rama pahimam full lyrics

മാരീചന്റെ മായയാൽ മദിച്ചു വന്ന മാനിനെ 

മാനമായ് പിടിപ്പതിന്നു പോയ രാമ പാഹിമാം ( രാമ രാമ)

    ആശ വിട്ടൊരുശരം തൊടുത്തയച്ചു സത്വരം

    ഊശിയാക്കി മാനിനെ ഹനിച്ച രാമ പാഹിമാം ( രാമ രാമ)

 ലക്ഷ്മണൻ വരുന്നതങ്ങു കണകാര്യമൊക്കെയും 

തൽക്ഷണം ഗ്രഹിച്ചുകൊണ്ട് രാമ രാമ പാഹിമാം ( രാമ രാമ)

    പരുഷമൊക്കെയും പറഞ്ഞു തമ്പിയോടങ്ങീർഷ്യയാ 

    പരിതപിച്ചങ്ങാഗ്രഹിച്ച രാമ രാമ പഹിമാം ( രാമ രാമ)

പത്നിയെക്കാണാഞ്ഞിട്ടങ്ങു പിന്തിരിഞ്ഞുനോക്കിയും 

പലവുരു പറഞ്ഞുകേണ് രാമ രാമ പാഹിമാം ( രാമ രാമ)

     കപടനാടകങ്ങളൊന്നുമോർത്തതില്ല ലക്ഷ്മണൻ 

    കൂടവേ നടന്നുഴന്ന രാമ രാമ പാഹിമാം ( രാമ രാമ)

പക്ഷിയാം ജടായുവോടു പതിതൻ വൃത്താന്തവും 

ശിക്ഷയോടു കേട്ടറിഞ്ഞ രാമ രാമ പാഹിമാം  ( രാമ രാമ)

     ഭക്തനാം ജടായുവിനു മോക്ഷവും കൊടുത്തു പിന്നെ

    ശക്തനാം കബന്ധനെ വധിച്ച രാമ പാഹിമാം  ( രാമ രാമ)

ശബരിയാശമേഗമിച്ചു സർവ്വകാര്യവും ഗ്രഹിച്ചു 

ശബരിയും ഗതിയടഞ്ഞു രാമ രാമ പാഹിമാം ( രാമ രാമ)

    ഋശ്യമൂകപാർശ്വ മങ്ങണഞ്ഞനേരമഞ്ജസാ

    വിശ്വസിച്ച് മാരുതിയോടാഗമിച്ച രാഘവാ 

അർക്കപുത്രനായിരുന്ന സുഗ്രീവനെക്കണ്ഠ തമ്മിൽ 

സഖ്യവും കഴിച്ചുകൊണ രാമ രാമ പാഹിമാം   ( രാമ രാമ)

    കുന്നെടുത്തെറിഞ്ഞു പിന്നെ തന്നുടെ പരാക്രമം 

    കാട്ടിനിന്ന രാഘവാ മുകുന്ദ രാമ പാഹിമാം   ( രാമ രാമ)

സപ്തസാലമേഴുമങ്ങാരമ്പു കൊണ്ടു സത്വരം 

ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

    ഒളിച്ചു നിന്നു ബാലിയെ തിളച്ചയമ്പിനാലുടൻ

    കൊലകഴിച്ച രാഘവാ മുകുന്ദ രാമ പാഹിമാം

വന്നണഞ്ഞ താര തന്റെ ഖിന്നതയകറ്റി നീ 

സന്നധൈര്യമേകി വിട്ട രാമ രാമ പാഹിമാം ( രാമ രാമ)

    അഗ്രജൻ മരിച്ചളവു സുഗിവന്നു രാജ്യവും

    ഉഗ്രമായ് കൊടുത്തൊരെൻ മുകുന്ദരാമ പാഹിമാം  ( രാമ രാമ)

നാലുമാസവും കഴിഞ്ഞു വന്നീടാഞ്ഞു സുഗ്രീവൻ 

നാട്യമോടു തമ്പിയെയയച്ച രാമ പാഹിമാം  ( രാമ രാമ)

    ദേവിയെത്തിരഞ്ഞു പോവതിന്നുവന്ന വാനര

    സേനക ഭാവമാർന്ന രാമ രാമ പാഹിമാം  ( രാമ രാമ)

അംഗുലീയമാശുപിന്നെയാസ്ഥയോടുമപ്പോഴെ 

അനാതനയനീണ രാമ രാമ പാഹിമാം  ( രാമ രാമ)

    

ശ്രീരാമ സന്ധ്യാനാമം | sandhyanamam rama rama pahimam full lyrics

 സീതയോടു ചൊൽവതിന്നു ശിൽപമായ വാക്യവും

 ചന്തമോടു ചൊല്ലിവിട്ട രാമ രാമ പാഹിമാം  ( രാമ രാമ)

        ദേവിതൻ മുഖാരവിന്ദമാശു കിടാഞ്ഞഹോ 

        വേദനകൾ പൂണ്ടിരുന്ന രാമ രാമ പാഹിമാം  ( രാമ രാമ)

വന്നതില്ലമാരുതി വരുന്നുവോ വരുന്നുവോ

എന്നുപാർത്തു പാർത്തിരുന്ന രാമ രാമ പാഹിമാം ( രാമ രാമ) 

    വന്നടിപണിഞ്ഞു നിന്നൊരഞ്ജനാതനയനെ 

    നന്ദിപൂർവ്വമാശ്ലേഷിച്ച രാമ രാമ പാഹിമാം   ( രാമ രാമ)

സീതയങ്ങു കാട്ടുവാൻ കൊടുത്തയച്ച നന്മണി 

വീതശങ്കമായ് വഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

     ലങ്കതൻ വിശേഷവും ലവണ സാഗരം കടന്ന 

    സങ്കടങ്ങളും ഗ്രഹിച്ച രാമ രാമ പാഹിമാം ( രാമ രാമ)

 മങ്കമാർ മണിയതായ ലങ്കാശ്രീ ഗമിച്ചതും 

മാരുതിയാലങ്ങറിഞ്ഞ രാമ രാമ പാഹിമാം ( രാമ രാമ)

    നീളവേ തിരഞ്ഞു പിന്നെ സീതയങ്ങു കതും

     ആളിമാരുടെ ഭയങ്ങളാകെ വന്നുരച്ചതും

ദേവിയോടുമാരുതി യടിപണിഞ്ഞു ചൊന്നതും

ദേവിയങ്ങതിന്നുടൻ പറഞ്ഞവാറുമൊക്കവേ 

    പൂവനമഴിച്ചതും പുരങ്ങളാശുകണ്ടതും

    പുത്തനായ കോട്ടകൊത്തളങ്ങളങ്ങിടിച്ചതു

അക്ഷകുമാരനെ നീ ഹനിച്ചുവെന്ന വാർത്തയും 

അഞ്ജനാതനയനാലറിഞ്ഞ രാമ പാഹിമാം  ( രാമ രാമ)

     ഇന്ദ്രജിത്തിനോടെതിർത്തു ബ്രഹ്മപാശമേറ്റതും 

    ഇംഗിതത്താടങ്ങറിഞ്ഞ രാമ രാമ പാഹിമാം  ( രാമ രാമ)

ഭക്തനാം വിഭീഷണൻ തടുത്തുചൊന്ന നീതിയും

വ്യക്തമായറിഞ്ഞുകൊണ്ട് രാമ രാമ പാഹിമാം ( രാമ രാമ)

    ലങ്ക ചുട്ടു ഭസ്മമാക്കി വന്ന മാരുതിക്കുടൻ 

    സങ്കടങ്ങളാശു തീർത്ത രാമ രാമ പാഹിമാം ( രാമ രാമ)

രാവണവിചേഷ്ടിതങ്ങളങ്ങറിഞ്ഞു കൊണ്ടുടൻ

 രാവണവധത്തിനായെഴുന്ന രാമ പാഹിമാം  ( രാമ രാമ)

    അഭയമോടുവന്നിരുന്ന ഭക്തനാം വിഭീഷണന്നു

     അപ്പോഴെ മുടികൊടുത്ത രാമ രാമ പാഹിമാം  ( രാമ രാമ)

 ലങ്കയിൽ കടപ്പതിന്നു ലവണമാകുമബ്ധിയെ

ലക്ഷ്യമായ് ശരം തൊടുത്ത രാമ രാമ പാഹിമാം   ( രാമ രാമ)

    വൻചിറ തൊടുത്തു പിന്നെ വാച്ചമോദമോടുടൻ 

    വാരിധി കടന്നുചെന്ന രാമ രാമ പാഹിമാം  ( രാമ രാമ)

രാക്ഷസവധത്തിനായൊരുങ്ങി വാനരരൊടും

 കാംഷയോടു ചെന്നെതിർത്ത രാമ രാമ പാഹിമാം ( രാമ രാമ)

    

ശ്രീരാമ സന്ധ്യാനാമം | sandhyanamam rama rama pahimam full lyrics


യുദ്ധവും തുടർന്നു പിന്നെ ബദ്ധവൈരമോടുടൻ 

ശസ്തമാരി തൂകിനിന്ന രാമ രാമ പാഹിമാം ( രാമ രാമ)

    കമ്പമാർന്ന രാവണന്റെ തമ്പിയായ് വിലസിടുന്ന

    കുംഭകർണ്ണനെ ഹനിച്ച രാമ രാമ പാഹിമാം  ( രാമ രാമ)

നാരദസ്തുതികൾ കേട്ടു തന്മനം തെളിഞ്ഞുകൊണ്ടു

 നന്ദിയോടനുഗ്രഹിച്ച രാമ രാമ പാഹിമാം  ( രാമ രാമ)

    മേഘനാദവിക്രമന്റെ യമ്പിനാൽ കപടമായ് -

     മേദിനിയോടാശു ചേർന്ന രാമ രാമ പാഹിമാം  ( രാമ രാമ)

അഞ്ജനാതനയനിങ്ങു കൊണ്ടുവന്നൊരൗഷധാൽ

 ആശ്വസിച്ച രാഘവാ മുകുന്ദ രാമ പാഹിമാം ( രാമ രാമ)

    ഇന്ദ്രജിത്തിനെ വധിച്ച സുന്ദര കുമാരനായ

    ലക്ഷണാഗ്രജാ വിഭോ മുകുന്ദ രാമ പാഹിമാം  ( രാമ രാമ)

ബന്ധുവാമഗസ്ത്യനോടു മന്ത്രവും ഗ്രഹിച്ചുതത 

ചന്തമായ് രണം തുടർന്ന് രാമ രാമ പാഹിമാം  ( രാമ രാമ)

    ദുഷ്ടനാം ദശാസനന്റെ കണവും മുറിച്ചു പിന്നെ

    ശിഷ്ടരക്ഷ ചെയ്തു കൊണ്ട രാമ രാമ പാഹിമാം

 രാക്ഷസകുലം മുടിച്ചു രക്ഷയും വസുന്ധരയ്ക്ക

 തൽക്ഷണേ വരുത്തിവച്ച രാമ രാമ പാഹിമാം ( രാമ രാമ)

     വഹ്നിമണ്ഡലേയിരുന്ന സീതയെ വഹിച്ചുകൊണ്ടു 

    വന്നയോദ്ധ്യ പുക്കിരുന്ന രാമ രാമ പാഹിമാം

രത്നമകുടവും ധരിച്ചു ദേവിയോടു കൂടവേ 

രത്നമഞ്ജമങ്ങതിൽ വസിച്ച രാമ പാഹിമാം ( രാമ രാമ)

    രാജ്യവാസിയായവർക്കു പൂജ്യനായിരുന്നു തത

     രാജ്യപാലനം വഹിച്ച രാമ രാമ പാഹിമാം  ( രാമ രാമ)

സന്ധ്യനാമസംഗ്രഹം കലിവിനാശനംപരം 

സന്ധ്യനേരമിങ്ങനെ ജപിക്ക നിങ്ങൾ സാദരം ( രാമ രാമ)

    ഭക്തിയോടു സന്ധ്യനാമകീർത്തനം കഥിച്ചു ഞാൻ -

     മുക്തിവന്നിടാൻ മുകുന്ദ രാമ രാമ പാഹിമാം ( രാമ രാമ)

രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം 

രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം  ( രാമ രാമ)

Previous Post Next Post