പുരാതന ഇന്ത്യയിൽ കുറഞ്ഞത് 1500 വർഷമെങ്കിലും ഹിന്ദു നിയമത്തെയും കർമ്മശാസ്ത്രത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ കൃതിയായി പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ടതും ആധികാരികവുമായ ഹിന്ദു നിയമപുസ്തകമാണ്  മനുസ്മൃതി.

ഹിന്ദു പാരമ്പര്യത്തിലെ മനു ബ്രഹ്മപുത്രന്മാരിൽ ആദ്യത്തേതും മനുഷ്യവംശത്തിന്റെ പൂർവ്വികനുമായി കണക്കാക്കപ്പെടുന്നു. അതിനാൽ, മനുസ്മൃതിയുടെ പ്രായം നിർണ്ണയിക്കാൻ പ്രയാസമാണ്. പലരും കരുതുന്നതുപോലെ മനുസ്മൃതി എഴുതിയത് മനു അല്ല. മനു വിന്റെ ശിഷ്യനായ ഭൃഗു മഹർഷിയുടെ ശിഷ്യന്മാരിലാരാളായിരിക്കണം മനുസ്മൃതിയുടെ രചയിതാവ് എന്നാണ്‌ കരുതുന്നത്. 

ഒന്നാം അദ്ധ്യായത്തിൽ സ്മൃതിയുടെ ഉത്ഭവത്തേയും ലോക സൃഷ്ടിയേയും മറ്റും വിവരിച്ചിരിക്കുന്നു.,

രണ്ടാമത്തേതിൽ ഇന്ദ്രിയങ്ങളെയും ഇന്ത്രിയജയത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തേയും പറ്റി പ്രതിപാദിക്കുന്നു. അതോടൊപ്പം ബ്രാഹ്മണ കർമ്മങ്ങൾ പ്രത്യേകം പരാമർശിക്കുന്നു.

മൂന്നാം ആദ്ധ്യായത്തിൽ അദ്ധ്യയനത്തിന് ശേഷം ഗൃഹസ്ഥാശ്രമകാലത്ത് അനുഷ്ടിക്കേണ്ട കർത്തവ്യങ്ങൾ അറിയിക്കുന്നു. വിവാഹകാര്യങ്ങൾ.സ്ത്രീസമ്രക്ഷണം,സന്താനപാലനം,ഗൃഹധർമ്മം തുടങ്ങിയവയെല്ലാം വിശദമാക്കുന്നു.

നാലാം അദ്ധ്യായത്തിൽ ബ്രാഹ്മണന്റെ കർത്തവ്യങ്ങൾ പൊതുവെ വിശദീകരിക്കുന്നു.

അഞ്ചിൽ ശുദ്ധാഹാരം, നിഷിദ്ധാഹാരം, ശുചിത്വം, അശുചിത്വം, സ്ത്രീകളുടെ ചുമതലകൾ തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നു.

ആറാം അദ്ധ്യായത്തിൽ വാനപ്രസ്ഥൻറേയും സന്യാസിയുടേയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

ഏഴിൽ രാജാവിന്റെയും മന്ത്രിയുടെയും കർത്തവ്യങ്ങൾ അറിയിക്കുന്നു.

എട്ടിൽ നീതിന്യായ പരിപാലനം, അതിന് വേണ്ട നിയമങ്ങൾ, വ്യവഹാരരീതി, അവകാശത്തർക്കം, അതിർത്തിതർക്കം, അടിപിടി, മോഷണം, വ്യഭിചാരം എന്നിവയൊക്കെയുള്ള കോടതികാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നു.

ഒമ്പതാം അദ്ധ്യായത്തിൽ ഭാര്യാഭർത്ത്യു കർത്തവ്യ ങ്ങൾ, അവകാശം, ഭാഗം വയ്പ്പ്, അതിൽ രാജധർമ്മങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

പത്തിൽ ആപത്ത്ധർമ്മങ്ങൾ, ജാതിധർമ്മങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.

പതിനൊന്നിൽ  തപസ്സ്, വ്രതാനുഷ്ടാനങ്ങൾ, യജ്ഞങ്ങൾ, ദക്ഷിണ, കുറ്റങ്ങളുടെ ഉചിത ശിക്ഷാക്രമം എല്ലാം പ്രതിപാദിക്കുന്നു.

പന്ത്രണ്ടാം അദ്ധ്യായത്തിൽ പുനജ്ജന്മ സിദ്ധാന്തങ്ങൾ, മോക്ഷം, ആത്മജ്ഞാനം എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുന്നു.

  • അന്നത്തെ നിന്ദിയ്ക്കരുത്.
  • പിതൃസഹോദരിയും മാതൃസഹോദരിയും മൂത്തസഹോദരിയും ഗുരു പത്നിയ്ക്കു തുല്യമാണ്.
  • തന്നെക്കാൾ പ്രായമുള്ളവനെ ജ്യേഷ്ഠനെ പ്പോലെ കരുതണം
  • സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത്
  • അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത്
  • ബ്രാഹ്മണൻ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ പാടില്ല
  • നല്ലതു എവിടെ കണ്ടാലും സ്വീകരിയ്ക്കാം 
  • കുലസ്ത്രീകൾ ദുഖിയ്ക്കാൻ ഇടവരുന്ന കുലം വേഗം നശിച്ചുപോകുന്നു
  • ഗൃഹത്തിൽ വരുന്ന ഗുരുനാഥന്മാർ വൃദ്ധന്മാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യണം, സ്വന്തം ഇരിപ്പിടം നൽകണം, കൈ കൂപ്പി അടുത്ത് നിൽക്കണം
  • മാതാപിതാക്കളും ഗുരുക്കന്മാരും ആയി വാഗ്‌വാദം അരുത്
  • യാചിയ്ക്കുന്ന ആർക്കും പാത്രാപാത്രം നോക്കാതെ അന്നം നൽകണം
  • പ്രാണികളെ കൊല്ലാതെ മാംസം ഉണ്ടാകില്ല. പ്രാണി ഹിംസ സ്വർഗ്ഗ പ്രാപ്തിയ്ക്കു ഉതകില്ല. ആകയാൽ മാംസം ഭക്ഷിയ്ക്കരുത്.
  • മരിച്ചാലും കൂടെ വരുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രം. മറ്റെല്ലാം ശരീര നാശത്തോടെ കാണാതാകുന്നു.
  • മൃഗങ്ങളെയോ പക്ഷികളെയോ കൊന്നാൽ പിഴ അടയ്ക്കണം
  • തന്നെ കൊല്ലാൻ ആയുധമേന്തി വരുന്നവൻ ആരായാലും അവനെ കൊല്ലാം

മനുസ്‌മൃതിയേ വെറും അപരിഷ്‌കൃത ഗ്രന്ഥമായും പിന്തുടരാൻ കൊള്ളാത്തതായുആണ് പലരും കാണുന്നത്ഏതു ഭാരതീയ ഗ്രന്ഥമായാലും അവയിലെ നന്മയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉൾക്കൊണ്ടു തിന്മയെ തിരസ്കരിയ്ക്കാൻ നമുക്ക് ശ്രമിയ്ക്കാം.


Previous Post Next Post