varuvanillarumee


വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍

വെറുതേ മോഹിക്കുമല്ലോ

ഇന്നും വെറുതേ മോഹിക്കുമല്ലോ

പലവട്ടം പൂക്കാലം വഴിതെറ്റി

പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍

അതിനായി മാത്രമായ്‌ ഒരു നേരം

ഋതു മാറി മധുമാസമണയാറുണ്ടല്ലോ


വരുവാനില്ലാരുമീ വിജനമാമെന്‍ വഴിക്കറിയാം അതെന്നാലുമെന്നും

പടിവാതിലോളം ചെന്നകലത്താവഴിയാകെ

മിഴി പാകി നില്‍ക്കാറുണ്ടല്ലോ

മിഴി പാകി നില്‍ക്കാറുണ്ടല്ലോ

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍

വെറുതെ മോഹിക്കാറുണ്ടല്ലോ


വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമിന്നും

പതിവായി ഞാനെന്റെ പടിവാതിലെന്തിനോ

പകുതിയേ ചാരാറുള്ളല്ലോ...

പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും

വെറുതേ .. മോഹിക്കുമല്ലൊ


നിനയാത്ത നേരത്തെന്‍ പടിവാതിലില്‍

ഒരു പദവിന്യാസം കേട്ടപോലെ

വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം

ഒരു മാത്ര കൊണ്ടു വന്നെന്നോ

ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം

വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ

വഴിയേ തിരിച്ചു പോകുന്നു

എന്റെ വഴിയേ തിരിച്ചു പോകുന്നു

എന്റെ വഴിയേ ... തിരിച്ചു പോകുന്നു.

👉 Download

Pazhamthamizh


പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ

പഴയൊരു തംബുരു തേങ്ങി

മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ

നിലവറമൈന മയങ്ങി

സരസസുന്ദരീമണീ നീ

അലസമായ് ഉറങ്ങിയോ

കനവുനെയ്തൊരാത്മരാഗം

മിഴികളിൽ പൊലിഞ്ഞുവോ

വിരലിൽ നിന്നും വഴുതിവീണു

വിരസമായൊരാദിതാളം

(പഴംതമിഴ്.....)


വിരഹഗാനം വിതുമ്പിനിൽക്കും

വീണപോലും മൌനമായ്(2)

വിധുരയാമീ വീണപൂവിൻ

ഇതളറിഞ്ഞ നൊമ്പരം

കന്മതിലും കാരിരുളും

കണ്ടറിഞ്ഞ വിങ്ങലുകൾ

(പഴംതമിഴ്......)


കുളിരിനുള്ളിൽ സ്വയമിറങ്ങി

കഥമെനഞ്ഞ പൈങ്കിളീ(2)

സ്വരമുറങ്ങും നാവിലെന്തേ

വരിമറന്ന പല്ലവി

മഞ്ഞുറയും രാവറയില്‍

മാമലരായ് നീ കൊഴിഞ്ഞു..

👉 Download

Palavattam pookkalam

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് 
പൂങ്കുയിലൊന്നു പാടി പറഞ്ഞു 
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ 
പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ 
വരവായാലൊരുനാളും പിരിയാത്ത മധുമാസം 
ഒരു മാത്ര കൊണ്ടുവന്നല്ലോ 
ഒരു മാത്ര കൊണ്ടുവന്നല്ലോ


കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം 
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു 
കനവിന്റെ തേന്മാവിന്‍ കൊമ്പ്  - എന്റെ 
കരിളിലെ തേന്മാവിന്‍ കൊമ്പ്..


oru murai vanthu parthaya


ഒരു മുറൈ വന്ത് പാർത്തായാ  നീ...
ഒരു മുറൈ വന്ത് പാർത്തായാ
എൻ മനം നീയറിന്തായാ
തിരുമകൾ തുൻപം തീർത്തായാ
അൻപുടൻ കൈയ്യണൈത്തായോ
ഉൻ പേർ നിനൈത്തമെന്ത്
അൻപേ അൻപേ നാന്താ
ഉൻപേർ നിനൈത്തമെന്ത്
വോതിയമങ്കൈ എൻട്ര്
ഉനതു മനം ഉണർന്തിരുന്തും
എനതു മനം ഉനൈത്തേട് 

(ഒരു മുറൈ...)

ഉനതു ഉള്ളത്തിൽ ഉദയനിലൈവിനവെ
ഉലവിടും പെണ്ണും കൂത്താട്
അറുവ വെള്ളത്തിൽ പുതിയ മലൈരിനവെ
മടൽ വിടും കണ്ണും കൂത്താട്
നീണ്ട നാൾകളായ് നാൻ കോണ്ട താപം
കാതൽ നോയാവ വിലൈന്തിടവേ
കാലം കാലമായ് നാൻ ശെയ്ത യാഗം
കോപത്തീയാക വളർന്തിടവേ
എരിന്തേൻ.....ഇടൈ വരും
തടൈകളും തുലൈന്തിടവേ
നേസ പാസം നീങ്കിടാമൽ
ഉനൈക്കെന നീണ്ടകാലം
നെഞ്ചമൊൻട്രു തുടിക്കയിൽ 

( ഒരു മുറൈ...)

തോം തോം തോം

ഒരു മുറൈ വന്ത് പാർത്തായാ നീ
തജം തജം തകജം
എൻ മനം നീയറിന്തായോ

തോം തോം തോം

മപസനി.ധപമ സസാസ മമാമാ ധധാധ സാസാമ തോം തോം

തത്തരികിട തിത്തരികിട(4)

ജണുധ തിമിത ജണു ധ തിമി

അംഗനമാർ മൌലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥൻ തേടും ബാലേ
മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2)
ഇളങ്കോവടികൾ ചിലമ്പു നൽകീ
തമിഴകമാകെയും ശൃംഗാര റാണി നിൻ
പഴമുതിർ കൊഞ്ചലിൻ ചോലയായി..

👉 Dowload


Post a Comment

Previous Post Next Post