സ്വാമി വിവേകാനന്ദൻ (swami vivekananda)  ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

1893ൽ ചിക്കാഗോയിലെ പാർലമെന്റ് ഓഫ് റിലീജിയൻസിൽ നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.  അവിടെ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു. പൗരസ്ത്യ, പാശ്ചാത്യ സംസ്‌കാരങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിസ്തൃത ജ്ഞാനത്തോടൊപ്പം, ഉത്സാഹപൂര്‍ണമായ വാഗ്മിത്വവും ഉജ്ജ്വലമായ സംഭാഷണചാതുരിയും.

ഒരു ഹിന്ദു സന്യാസിയുടെ പ്രവർത്തനങ്ങൾക്കപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിലുള്ള തൻ്റെ വ്യക്തി പ്രഭാവം പാശ്ചാത്യ ലോകർക്ക് മുൻപിൽ വിവേകാനന്ദന് തുറന്നു കാണിക്കാൻ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയൻ ആയിരുന്നതുകൊണ്ടു മാത്രമാണ്.

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബലനായിത്തിരും; മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ വിശ്വാസം ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. നിങ്ങളില്‍ വിശ്വസിക്കുക, സത്യത്തിനുവേണ്ടി നിലകൊള്ളുക, കരുത്തരായിരിക്കുക, ഇതാണ് വേണ്ടത്.

swami vivekananda quotes in Malayalam | വിവേകാനന്ദന്റെ വാക്കുകള്

അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ...

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

''ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ  
 പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 
മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  
സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.''

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.



Previous Post Next Post