ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു.   യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. 




പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

ഇന്ന് ദേവാലയങ്ങളിൽ കാൽ കഴുകൽ ചടങ്ങും അപ്പം മുറിക്കലും പ്രത്യേക കുർബാനയും നടക്കും. 

പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും.  പ്രാര്‍ത്ഥനാപൂര്‍വമാണ് ഇവ പാചകം ചെയ്യുന്നത്. പ്രാര്‍ത്ഥനക്ക് ശേഷം കുടുംബനാഥന് അപ്പം മുറിക്കല്‍ ശുശ്രൂക്കക്ക് നേതൃത്വം നല്‍കുന്നു.

പെസഹാ വ്യാഴം | maundy thursday|  pesaha vyazham wishes in malayalam


ചിലയിടങ്ങളിൽ "പാല് കുറുക്ക്" (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു..

Jesus took bread, gave thanks, broke it, and gave it to them, saying, This is my body given for you; do this in remembrance of me. Happy Holy Thursday.


Previous Post Next Post