ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. പുതിയ ചിത്രം 'സല്യൂട്ട്'ലെ ഒരു സർപ്രൈസ് എന്ന് പറഞ്ഞു കൊണ്ട് ഏതാനും ദിവസങ്ങളായി ഈ ഫോട്ടോയുടെ തന്നെ വിവിധ ആംഗിളുകൾ ദുൽഖർ പോസ്റ്റ് ചെയ്തിരുന്നു.

പോലീസായി മാസ് ലുക്കിൽ ദുൽഖ‍ർ സൽമാൻ : സല്യൂട്ട് ഫസ്റ്റ്ലുക്ക്


സിനിമയിൽ ബോളിവുഡ് നടിയും മോഡലുമായ ഡയാന പെന്‍റിയാണ് നായിക വേഷത്തിൽ എത്തുന്നത്, മനോജ് കെ ജയനും പ്രധാന വേഷത്തിലുണ്ട്.  ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.   

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.   വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.   ദുൽഖറിന്‍റെ നിര്‍മ്മാണ കമ്പനി വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതസംവിധായകന്‍ സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയില്‍. Post a Comment

Previous Post Next Post